കേന്ദ്രമന്ത്രി വി.കെ. സിംഗ് ജിബൂട്ടിയില്‍
കേന്ദ്രമന്ത്രി വി.കെ. സിംഗ് ജിബൂട്ടിയില്‍
Wednesday, April 1, 2015 12:22 AM IST
ന്യൂഡല്‍ഹി: യെമനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ജിബൂട്ടിയിലെത്തി. നാലായിരത്തോളം ഇന്ത്യക്കാരാണു യെമനില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും നഴ്സുമാരാണ്. യെമനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൌദി അറേബ്യന്‍ രാജാവുമായി കഴിഞ്ഞദിവസം ബന്ധപ്പെട്ടിരുന്നു. വ്യോമസേനയുടെ രണ്ടു സി-17 ഗ്ളോബ്സ്റാര്‍ വിമാനങ്ങളും എയര്‍ ഇന്ത്യയുടെ 180 സീറ്റുള്ള എയര്‍ബസ് എ320 വിമാനങ്ങളും അയയ്ക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇപ്പോള്‍ സനായില്‍നിന്നു ചെറു കപ്പലില്‍ ജിബൂട്ടിയിലെത്തിക്കുന്നവരെ ഇന്ത്യയിലെത്തിക്കുകയാണു ലക്ഷ്യം. സനാ വിമാനത്താവളം ഇന്ത്യക്കായി തുറന്നു നല്‍കാമെന്നു സൌദി അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.