ഇന്ത്യ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നു
Wednesday, April 1, 2015 12:24 AM IST
ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനുശേഷം ഇന്ത്യ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നു. കാലം തെറ്റി പെയ്യുന്ന മഴയില്‍ ഗോതമ്പ് വിളയ്ക്കു വലിയ നാശമുണ്ടായതാണ് കാരണം. ഓസ്ട്രേലിയയില്‍നിന്ന് 80,000 ടണ്‍ ഗോമ്പതിന് ഇന്ത്യയിലെ മില്ലുടമകള്‍ കരാര്‍ ഉണ്ടാക്കി.

ഏപ്രില്‍ - മേയ് മാസത്തില്‍ ലഭിക്കാനാണു കരാര്‍. ടണ്ണിന് 265 ഡോളര്‍ (16,430 രൂപ) വരെയാണു വില.ഗോതമ്പ് ഉത്പാദനം പത്തുകോടി ടണ്‍ വരുമെന്നു പ്രതീക്ഷിച്ചത് 9.3 കോടി ടണ്‍ ആയി കുറയുമെന്നാണു ഹരിയാനയിലെ കര്‍ണാലിലുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വീറ്റ് ആന്‍ഡ് ബാര്‍ലി റിസര്‍ച്ച് പറയുന്നത്. അവിചാരിതമായി മാര്‍ച്ചില്‍ പെയ്ത മഴ വിളവെടുക്കാറായ പാടങ്ങളില്‍ നാശം വിതച്ചു. ഇനിയും മഴ പെയ്യുമെന്നാണു പ്രവചനം. 2010ല്‍ രണ്ടു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്തശേഷം ഇന്ത്യക്കു കാര്യമായ ഗോതമ്പ് ഇറക്കുമതി വേണ്ടിവന്നിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.