മുല്ലപ്പെരിയാറില്‍ കേന്ദ്രസേന: തമിഴ്നാടിന്റെ ഹര്‍ജി നാലാഴ്ചത്തേക്കു നീട്ടി
Tuesday, March 31, 2015 1:03 AM IST
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംരക്ഷണം കേന്ദ്രസേനയ്ക്കു കൈമാറണമെന്ന തമിഴ്നാടിന്റെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്കു നീട്ടി. അണക്കെട്ടിന്റെ സംരക്ഷണം സിഐഎസ്എഫിനു കൈമാറേണ്ട കാര്യമില്ലെന്നു വ്യക്തമാക്കി കേരള സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു. ഇതിനു മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം പരിഗണിച്ചാണു കോടതി നാലാഴ്ച അനുവദിച്ചത്.

അണക്കെട്ട് സ്ഥിതി ചെയ്യുന്നത് സംസ്ഥാനത്തായതിനാല്‍ സുരക്ഷ നല്‍കുന്നതിനു സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്വമുണ്െടന്നും അതിനാല്‍, സിഐഎസ്എഫ് വേണ്െടന്നുമാണ് കേരള സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.