പോലീസുകാരുടെ മരണം: നടപടിയെടുക്കുമെന്നു മിസോറാം
Monday, March 30, 2015 12:34 AM IST
ഐസോള്‍: മൂന്നു പോലീസുകാരുടെ മരണത്തിനിടയാക്കിയ ആക്രമണം അഴിച്ചുവിട്ട ഹമാര്‍ പീപ്പിള്‍സ് കണ്‍വെന്‍ഷന്‍-ഡെമോക്രാറ്റ്സ് എന്ന ഭീകരസംഘടനയ്ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നു മിസോറാം സര്‍ക്കാര്‍ അറിയിച്ചു.

മരിച്ച പോലീസുകാരുടെ മൃതദേഹങ്ങള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്നു സംസ്കരിച്ചു. തങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാമെന്നു സമ്മതിച്ചു കൊണ്ടു കേന്ദ്ര ആഭ്യന്തരമന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍ എന്നിവരുമായി ഒപ്പിട്ട കരാര്‍ ലംഘിക്കുകയാണു സംഘടന ചെയ്തതെന്നു മുഖ്യമന്ത്രി ലാല്‍ തന്‍ഹവ്ല പറഞ്ഞു. ഇവര്‍ക്കു തക്കതായ ശിക്ഷ ലഭിക്കുമെന്നു ഉറപ്പു വരുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സാച്ചെലവു സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.