ജമ്മു കാഷ്മീരില്‍ പന്നിപ്പനി ബാധിതര്‍ 482 പേര്‍
Saturday, March 28, 2015 12:02 AM IST
ജമ്മു: ജമ്മു കാഷ്മീരില്‍ പന്നിപ്പനി ബാധിതരായി ഈ വര്‍ഷം കണ്െടത്തിയത് 482 പേരെ. ആരോഗ്യമന്ത്രി ചൌധരി ലാല്‍ സിംഗ് നിയമസഭയില്‍ വെളിപ്പെടുത്തിയ കണക്കുപ്രകാരം 26 പേര്‍ രോഗം ബാധിച്ചു മരിച്ചതായി വിവിധ ആരോഗ്യ മന്ത്രാലയങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്െടങ്കിലും ഇതില്‍ ആറു പേര്‍ക്കു മാത്രമാണു പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിപ്പനിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 8,665 സന്നദ്ധപ്രവര്‍ത്തകരെ സംസ്ഥാനത്തു വിന്യസിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.