സബ്സിഡി സിലിണ്ടറുകള്‍ ഒഴിവാക്കൂ: ധനികരോടു മോദി
സബ്സിഡി സിലിണ്ടറുകള്‍ ഒഴിവാക്കൂ: ധനികരോടു മോദി
Saturday, March 28, 2015 12:23 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ ധനികരോടു സബ്സിഡിയുള്ള എല്‍പിജി സിലിണ്ടറുകള്‍ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. 2.8 ലക്ഷം ഉപയോക്താക്കള്‍ സബ്സിഡി സിലിണ്ടറുകള്‍ വാങ്ങുന്നത് ഒഴിവാക്കുന്നതിലൂടെ രാജ്യത്തിന് 100 കോടി രൂപ സമാഹരിക്കാന്‍ സാധിക്കും. 2022ഓടെ ഇന്ധന ഇറക്കുമതി പത്തു ശതമാനം കുറയ്ക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൈപ്പിലൂടെ വീടുകളിലേക്ക് എല്‍പിജി വിതരണം ചെയ്യുന്ന പദ്ധതി 27 ലക്ഷത്തില്‍നിന്നു നാലു വര്‍ഷത്തിനുള്ളില്‍ ഒരു കോടിയിലേക്ക് എത്തിക്കാനാണു ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഊര്‍ജസംഘം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.