വാട്സ് ആപ്പിനും സ്കൈപ്പിനും മറ്റും നിയന്ത്രണത്തിനു ട്രായി
Saturday, March 28, 2015 12:22 AM IST
ന്യൂഡല്‍ഹി: വാട്സ്ആപ്പിനും സ്കൈപ്പിനും മറ്റും നിയന്ത്രണം വരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ആരംഭിച്ചു. ഇന്റര്‍നെറ്റ് അധിഷ്ഠിതമായ ഇത്തരം സര്‍വീസുകള്‍ക്ക് ഇപ്പോള്‍ നിയന്ത്രണമോ ഫീസോ ഇല്ല.

വൈബര്‍, ഗൂഗിള്‍ ടോക് തുടങ്ങിയവയടക്കമുള്ള ഇവയുടെ ഉപയോഗത്തിനു പ്രത്യേക ചാര്‍ജും ഇല്ല. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഫീസ് മാത്രം മതി. ഇതേസമയം വോയ്സ് ഓവര്‍ (വിഒഐപി) സേവനം നിരോധിക്കപ്പെട്ടിട്ടുമുണ്ട്.


ഇതിലെ വൈരുധ്യം വിഐപി സേവനദാതാക്കള്‍ ഉന്നയിച്ചിട്ടുള്ളതാണ്. തങ്ങള്‍ക്കു കിട്ടേണ്ട പണം ഈ കമ്പനികള്‍ നഷ്ടമാക്കുകയാണെന്നു ടെലികോം കമ്പനികള്‍ പരാതിപ്പെടുന്നു. ഇവയുടെ നിയന്ത്രണത്തിനുള്ള ചര്‍ച്ചാരേഖ ട്രായി താമസിയാതെ പുറത്തിറക്കും. വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയിട്ടേ തീരുമാനമെടുക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.