മിസോ നേതാവ് തെന്‍ഫുംഗ സൈലോ അന്തരിച്ചു
മിസോ നേതാവ് തെന്‍ഫുംഗ സൈലോ അന്തരിച്ചു
Saturday, March 28, 2015 12:08 AM IST
ഐസോള്‍: മിസോറാമില്‍ രണ്ടുവട്ടം മുഖ്യമന്ത്രിയായിരുന്ന ബ്രിഗേഡിയര്‍ തെന്‍ഫുംഗ സൈലോ (93) അന്തരിച്ചു. ഒരു പ്രമുഖ ഗോത്രത്തലവന്റെ പുത്രനായിരുന്ന ഇദ്ദേഹം മിസോകളില്‍നിന്നുള്ള ആദ്യത്തെ കരസേനാ ഓഫീസറാണ്. 1966-ല്‍ മിസോ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതു നയിച്ച ലാല്‍ഡെംഗയുടെ വലംകൈയായി സൈലോയുടെ ഒരു പുത്രന്‍ ലാല്‍സാന്‍ഗ്ളിയാന ഉണ്ടായിരുന്നു. കലാപം അടിച്ചമര്‍ത്തിയെങ്കിലും അക്കാലത്ത് നടന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ മിസോകളില്‍ കേന്ദ്രവിരുദ്ധ വികാരം വളര്‍ത്തി. മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സൈലോ തുടങ്ങിയ പ്രസ്ഥാനം പിന്നീട് മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സായി. അതിന്റെ നേതാവെന്ന നിലയില്‍ അദ്ദേഹം മുഖ്യമന്ത്രിയുമായി. 1980-കളില്‍ ലാല്‍ഡെംഗ സമാധാനപാതയിലായ ശേഷം സൈലോയുടെ പാര്‍ട്ടിക്കു പിന്തുണ കുറഞ്ഞു. എങ്കിലും 91 വയസ് വരെ അദ്ദേഹം എംഎല്‍എയായി തുടര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.