നിതീഷ് കുമാര്‍ നേതാക്കളെ സന്ദര്‍ശിച്ചു
Saturday, March 28, 2015 12:07 AM IST
ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വിരുദ്ധരെ ഏകോപിപ്പിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ശ്രമമാരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, എസ്പി നേതാവ് മുലായംസിംഗ് യാദവ്, ആര്‍ജെഡി നേതാവ് ലാലുപ്രസാദ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, തിഹാര്‍ ജയിലില്‍ കഴിയുന്ന ഐഎന്‍എല്‍ഡി നേതാവ് ഓംപ്രകാശ് ചൌട്ടാല തുടങ്ങിയവരെ കുമാര്‍ ഇന്നലെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. എന്‍ഡിഎയുമായി ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടി നേതാക്കളെ ഒഴിവാക്കിയായി രുന്നു ചര്‍ച്ച. കേജരിവാളുമൊ ത്തായിരുന്നു ഉച്ചഭക്ഷണം. ജിതന്‍ റാം മാന്‍ജിയെ പുറത്താക്കി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിനു ശേഷം രണ്ടാം തവണയാണു നിതീഷ് കുമാര്‍ തലസ്ഥാനത്തെത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.