വിമാനാപകടം: രണ്ടാമത്തെ ഓഫീസറുടെ മൃതദേഹവും കണ്െടത്തി
Saturday, March 28, 2015 12:05 AM IST
പനാജി: ഗോവയ്ക്കു സമീപം കടലില്‍ തകര്‍ന്നു വീണു കാണാതായ വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ നാവിക ഓഫീസറായ ലഫ്. അഭിനയ് നഗോറിയുടെ മൃതദേഹവം കണ്െടത്തി. തീരത്തെത്തിച്ച മൃതദേഹം നാവിക സേനാ ആസ്ഥാനത്തേക്കു കൊണ്ടുപോയി. വ്യാഴാഴ്ച വനിതാ ഓഫീസര്‍ ലെഫ്. കിരണ്‍ ഷെഖാവത്തിന്റെ മൃതദേഹം ലഭിച്ചിരുന്നു.

ചൊവ്വാഴ്ചയാണു നാവികസേനയുടെ നിരീക്ഷണ ചെറുവിമാനം ഡ്രോണിയര്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ പൈലറ്റ് കമാന്‍ഡര്‍ നിഖില്‍ കുല്‍ദീപ് ജോഷിയെ ഒരുമണിക്കൂറിനുശേഷം മത്സ്യത്തൊഴിലാളികളാണു രക്ഷപെടുത്തിയത്. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


അപകടത്തെത്തുടര്‍ന്നു തീരസംരക്ഷണ സേന, നാവിക സേന തുടങ്ങിയവയുടെ നേതൃത്വത്തില്‍ അന്തര്‍വാഹിയും ഒപ്പം 12 കപ്പലുകളും തെരച്ചില്‍ നടത്തിവരുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.