മത്സ്യത്തൊഴിലാളികള്‍ക്കു പാസ്പോര്‍ട്ട് നിര്‍ബന്ധം
Saturday, March 28, 2015 12:05 AM IST
ന്യൂഡല്‍ഹി: ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ പാസ്പോര്‍ട്ടുമായി വേണം കടലില്‍ പോകേണ്ടതെന്ന് പുതിയ നിബന്ധന. ജൂണ്‍ ഒന്നിന് നിര്‍ദേശം പ്രാബല്യത്തിലാകും. പാസ്പോര്‍ട്ടില്ലാത്തവര്‍ക്ക് അതെടുക്കുന്നതിനാണ് ജൂണ്‍ വരെ സമയം അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് അറിയിച്ചു.

നേരത്തെ തിരിച്ചറിയല്‍ കാര്‍ഡു മാത്രം മതിയെന്ന ഇളവുണ്ടായിരുന്നു. അടുത്തയിടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നതിന്റെ പേരില്‍ ശ്രീലങ്കയും പാക്കിസ്ഥാനും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റുചെയ്യുകയും ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നിബന്ധന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.