ശൈലേഷിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു ബന്ധുക്കള്‍
Friday, March 27, 2015 12:24 AM IST
ലക്നോ: മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിന്റൈ മരണത്തില്‍ ദുരൂഹതയില്ലെന്നു ബന്ധുക്കള്‍.

ഇതുസംബന്ധിച്ച അന്വേഷണത്തിനു യാതൊരു സമ്മര്‍ദവും ചെലത്തുന്നില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞദിവസം നടത്തിയ പോസ്റ്മോര്‍ട്ടത്തില്‍ മരണകാരണം കണ്െടത്താനായില്ല. ആന്തരീകാവയങ്ങള്‍ സൂക്ഷിച്ചിട്ടുണ്െടന്നും ഇവ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നും സീനിയര്‍ പോലിസ് സൂപ്രണ്ട് (എഎസ്പി) യശ്വാസ്വി യാദവ് അറിയിച്ചു. മധ്യപ്രദേശ് പ്രഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് (വ്യാപം) നടത്തിയ നിയമനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ശൈലേഷിനെതിരേ കേസ് നിലവിലുണ്ടായിരുന്നു.

കേസില്‍ പ്രതിയാക്കപ്പെട്ടതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ശൈലേഷ്. മസ്തിഷ്കാഘാതമാണു മരണകാരണമെന്നു പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മരണത്തില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന നിലപാടിലാണു കുടുംബാംഗങ്ങള്‍. സ്വാഭാവിക മരണമാണെന്നും പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഇതു വ്യക്തമാകുമെന്നും ശൈലേഷിന്റെ മൂത്തസഹോദരന്‍ കമലേഷ് യാദവ് പറഞ്ഞു. ഒരു തരത്തിലുള്ള അന്വേഷണത്തിനും സമ്മര്‍ദം ചെലത്തില്ലെന്നും കോണ്‍ഗ്രസ് നേതാവുകൂടിയായ കമലേഷ് പറഞ്ഞു. ഗവര്‍ണര്‍ രാം നരേഷ് യാദവും കേസിലെ പ്രതിയാണ്.


ലക്നോയിലെ മാള്‍ അവന്യുവിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതിയിലാണു ബുധനാഴ്ച 50കാരനായ ശൈലേഷിനെ മരിച്ചനിലയില്‍ കണ്െടത്തിയത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ശൈലേഷിന്റെ സംസ്കാരം ഇന്നലെ നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.