വ്യോമസേനാ വിമാനം തകര്‍ന്നു; പൈലറ്റ് രക്ഷപ്പെട്ടു
Friday, March 6, 2015 11:59 PM IST
ചണ്ഡീഗഡ്: വ്യോമസേനയുടെ ജഗ്വാര്‍ യുദ്ധവിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഇടിച്ചിറക്കി. വിമാനത്തിന്റെ പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ചണ്ഡീഗഡിലെ കുരുക്ഷേത്രയ്ക്കടുത്ത ഷഹ്ബാദില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു പൈലറ്റ് വിമാനം ഇടിച്ചിറക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യോമസേന അന്വേഷണം ആ രംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.