മോദി 13നു ലങ്കയിലേക്ക്; ജാഫ്നയും സന്ദര്‍ശിക്കും
മോദി 13നു ലങ്കയിലേക്ക്; ജാഫ്നയും സന്ദര്‍ശിക്കും
Friday, March 6, 2015 12:30 AM IST
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ 13നാരംഭിക്കുന്ന ത്രിദിന സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്വംശജരുടെ ശക്തികേന്ദ്രമായ ജാഫ്ന സന്ദര്‍ശിക്കും. ഇതിനുപുറമേ ശ്രീലങ്കന്‍ പാര്‍ലമെന്റിനെയും മോദി അഭിസംബോധന ചെയ്യുമെന്നു ലങ്കന്‍ ആരോഗ്യമന്ത്രി രജിത സേനരത്നെ പറഞ്ഞു. ജാഫ്നയില്‍ 150 കോടി ഡോളര്‍ ചെലവില്‍ ചൈനീസ് സഹായത്തോടെ നിര്‍മിക്കുന്ന തുറമുഖത്തിന്റെ നിര്‍മാണം നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മൈത്രിപാല സിരിസേന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണു മോദിയുടെ സന്ദര്‍ശനം ഉറപ്പിച്ചത്. രാജപക്സെ ഭരണകൂടത്തിന്റെ ചൈനീസ് അനുകൂല നിലപാടില്‍നിന്നു ലങ്കന്‍ ഭരണകൂടം പിന്നോട്ടു പോകുന്നതിന്റെ സൂചനയായി ഇതിനെ ഇന്ത്യ കണക്കാക്കുന്നു.


തലസ്ഥാനമായ കൊളംബോ, ബുദ്ധരുടെ പുണനഗരമായ അനുരാധപുര എന്നിവിടങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ജാഫ്നയിലെ അടിസ്ഥാന സൌകര്യവികസനത്തിന് ഇന്ത്യ ഇതിനകം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 50,000 വീടുകള്‍ നിര്‍മിക്കുന്നതുള്‍പ്പെടെയാണു വാഗ്ദാനം. സന്ദര്‍ശനത്തിനിടെ ലങ്കന്‍ പാര്‍ലമെന്റിനെയും മോദി അഭിസംബോധന ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.