അമിത്ഷാ തമിഴ്നാട്ടില്‍
അമിത്ഷാ തമിഴ്നാട്ടില്‍
Friday, March 6, 2015 12:30 AM IST
കോയമ്പത്തൂര്‍: രാജ്യത്തു തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതു തമിഴ്നാട്ടിലാണെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇതു പ്രതിരോധിക്കാന്‍ അണികള്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കി. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പുകളില്‍ പണത്തിന് അമിത പ്രാധാന്യമാണുള്ളത്. ഇതു പ്രതിരോധിക്കാന്‍ ബൂത്തുതലം മുതലുള്ള പ്രവര്‍ത്തകരെ ശക്തിപ്പെടുത്തും. വോട്ടര്‍മാരെ ബോധവത്കരിച്ചു പ്രശ്നപരിഹാരം കാണാനാണു ശ്രമം.

മാര്‍ച്ച് 31നകം പത്തു കോടി ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ക്കാനാണു ശ്രമം. ഇതുവരെ 6.2 കോടി ആളുകള്‍ പാര്‍ട്ടി മെമ്പര്‍മാരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.