തീഗോളത്തെക്കുറിച്ച് അന്വേഷിക്കണമെന്നു മുല്ലപ്പള്ളി
Thursday, March 5, 2015 12:06 AM IST
ന്യൂഡല്‍ഹി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് തീഗോളം കാണാനിടയായ പ്രതിഭാസത്തെ കുറിച്ച് കേന്ദ്ര സംഘം പഠനം നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ പ്രതിഭാസം കാണാനായെന്നും അഗ്നിഗോളം പതിച്ച സ്ഥലം കത്തിക്കരിഞ്ഞ നിലയില്‍ കണ്െടത്തുകയും ചെയ്തത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നു ശൂന്യവേളയില്‍ എംപി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.