ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ചയെ ഹുറിയത് വിഭാഗം സ്വാഗതം ചെയ്തു
Thursday, March 5, 2015 12:32 AM IST
ശ്രീനഗര്‍: ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ തുടങ്ങിവച്ച സമാധാന ചര്‍ച്ചകളെ ഹുറിയത് മിതവാദികള്‍ സ്വാഗതം ചെയ്തു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കാഷ്മീര്‍ പ്രശ്നപരിഹാരത്തിനു മുന്‍കൈ എടുക്കണമെന്നു ഹുറിയത് നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കൌണ്‍സില്‍ പ്രമേയം പാസാക്കി. കാഷ്മീര്‍ വിഷയത്തിനു മുന്‍ഗണന നല്കിയുള്ള ചര്‍ച്ചകള്‍ക്ക് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ മുന്‍ഗണന നല്കണം. രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള തീരുമാനമാണു വേണ്ടതെന്നും മിര്‍വായിസ് ഉമര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.