വിഴിഞ്ഞം യാഥാര്‍ഥ്യമാകും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
വിഴിഞ്ഞം യാഥാര്‍ഥ്യമാകും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
Wednesday, March 4, 2015 11:49 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു കബോട്ടാഷ് ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടു സ്വീകരിക്കുമെന്നു കേന്ദ്ര കപ്പല്‍ ഗതാഗത, തുറമുഖ മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രിയും തുറമു ഖമന്ത്രി കെ.ബാബുവും പറ ഞ്ഞു. വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളിലേക്കു റെയില്‍വേ പാത നിര്‍മിക്കുമെന്നും കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്. അദാനി പോര്‍ട്ട്സ്, സ്പാനിഷ് കമ്പനിയായ ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യം, എസാര്‍ പോര്‍ട്സ് എന്നീ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അദാനി ഗ്രൂപ്പിന്റെ പ്രതിനിധിയുമായി നേരിട്ടു സംസാരിച്ചു. മറ്റു രണ്ടു കമ്പനികളുടെ പ്രതിനിധികളുമായും സംസാരിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യ മന്ത്രി അറിയിച്ചു.


ഫാക്ടിനു വേണ്ടി കേന്ദ്ര രാസ വള മന്ത്രാലയം തയാറാക്കിയ 997 കോടി രൂപയുടെ പാക്കേജിന് അം ഗീകാരം നല്‍കണമെന്നു വ കുപ്പു മന്ത്രി ആനന്ദ് കുമാറിനെ നേരില്‍ കണ്ടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലിബിയ, മാലിദ്വീപ് എന്നിവിടങ്ങളിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചു വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.