മലേഗാവ് സ്ഫോടനക്കേസ് പ്രതി മതിലിടിഞ്ഞുവീണു മരിച്ചു
Wednesday, March 4, 2015 12:02 AM IST
മലേഗാവ് (മഹാരാഷ്ട്ര): മലേഗാവ് സ്ഫോടനക്കേസില്‍ തുടക്കത്തിലെ അറസ്റിലായി ജാമ്യത്തില്‍ കഴിയുന്നയാള്‍ വീടിന്റെ മതില്‍ തകര്‍ന്നുമരിച്ചു. 2006 ല്‍ 31 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസില്‍ അറസ്റിലായ ഒമ്പതുപേരില്‍ ഒരാളായ ഷബീര്‍ അഹമ്മദ് മയ്സുള്ളയാണു മരിച്ചത്. ഇയാളുടെ പതിനൊന്നുകാരനായ മകന്‍ മഹാറ അക്രമിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ മലേഗാവ് സ്വദേശികളായ ഏഴുപേരുള്‍പ്പെടെ ഒമ്പതുപേരാണ് ആദ്യം അറസ്റിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.