സല്‍മാനോടു ലൈസന്‍സ് ഹാജരാക്കാന്‍ പറയില്ലെന്നു കോടതി
Wednesday, March 4, 2015 12:01 AM IST
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനോടു ഡ്രൈവിംഗ് ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെടില്ലെന്നു കോടതി. സല്‍മാനോടു ഡ്രൈവിംഗ് ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്നുള്ള പ്രോസിക്യൂഷന്‍ വാദം ജഡ്ജ് ഡി.ഡബ്ള്യു. ദേശ്പാണ്െട തള്ളുകയായിരുന്നു.

2002ല്‍ സല്‍മാന്‍ ഓടിച്ചിരുന്ന കാര്‍ വഴിയരികിലുള്ള ബേക്കറിയില്‍ ഇടിച്ചുകയറുകയും ഒരാള്‍ മരിക്കുകയും ചെയ്ത കേസിന്റെ വിചാരണയ്ക്കിടെയാണ് പ്രോസിക്യൂഷന്‍ ലൈസന്‍സ് ഹാജരാക്കണമെന്നു അഭ്യര്‍ഥിച്ചത്. അപകടസമയത്ത് സല്‍മാനു ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും 2004ലാണ് ലൈസന്‍സ് ലഭിച്ചതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.