വ്യാജ ലൈംഗിക പീഡന കേസുകള്‍ പെരുകുന്നതായി സര്‍ക്കാര്‍
Wednesday, March 4, 2015 12:00 AM IST
ന്യൂഡല്‍ഹി: ലൈംഗികപീഡനവും ക്രൂരതയും ആരോപിച്ചുള്ള സ്ത്രീകള്‍ വ്യാജ കേസുകള്‍ നല്‍കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നു സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചു 2011, 2012, 2013 വര്‍ഷങ്ങളില്‍ പതിനായിരത്തിലധികം കേസുകളാണ് ഇത്തരത്തില്‍ രജിസ്റര്‍ ചെയ്യപ്പെട്ടത്. മിക്കവയും ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ മേല്‍ പീഡനക്കുറ്റം ആരോപിക്കുന്നവയായിരുന്നു.

പോലീസ് അന്വേഷണത്തിനു ശേഷമാണ് ഇവ വ്യാജമാണെന്നു തെളിഞ്ഞത്. ഇതുപോലെ, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പേരിലും നൂറുകണക്കിനു കള്ളക്കേസുകള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.