പാലക്കാട് കോച്ച് ഫാക്ടറി: ടെന്‍ഡറിന്റെ രണ്ടു ഘട്ടം പൂര്‍ത്തിയാക്കിയെന്നു മനോജ് സിന്‍ഹ
പാലക്കാട് കോച്ച് ഫാക്ടറി: ടെന്‍ഡറിന്റെ രണ്ടു ഘട്ടം പൂര്‍ത്തിയാക്കിയെന്നു മനോജ് സിന്‍ഹ
Tuesday, March 3, 2015 12:03 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ രണ്ടു സ്റേജുകള്‍ പൂര്‍ത്തിയാക്കിയെന്നു കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ ലോക്സഭയെ അറിയിച്ചു. അടുത്ത നടപടിയായി കരാറുകാരനെ തെരഞ്ഞെടുത്തശേഷം അന്തിമ അംഗീകാരത്തിനായി മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കുമെന്നും എം.ബി. രാജേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി വ്യക്തമാക്കി.

ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനും (ആര്‍എഫ്ക്യു) ടെന്‍ഡര്‍ ശിപാര്‍ശ സമര്‍പ്പിക്കുന്നതിനുമുള്ള (ആര്‍എഫ്പി) രണ്ടു ഘട്ടങ്ങളാണു പൂര്‍ത്തിയായത്. ഇതിനു ശേഷം കരാറുകാരനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്കു കടക്കും.

യോഗ്യരായവരെ കണ്െടത്തി ക്കഴിഞ്ഞാല്‍ അവരുമായി നട ത്തുന്ന കൂടിക്കാഴ്ചകള്‍ക്കു ശേ ഷം പുതിയ വ്യാപാര ഉടമ്പടികള്‍ക്കും മാതൃകകള്‍ക്കും രൂപം ന ല്‍കുമെന്നും, ഇതുസംബന്ധിച്ച അന്തിമ അനുമതിക്കായി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രി വിശദമാക്കി. നിലവിലുള്ള സാഹചര്യത്തില്‍ സമയപരിധി നിശ്ചയിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി നിര്‍മിക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ പദ്ധതി. അതിനുള്ള പ്രാരംഭ നടപടിയായി സ്വകാര്യ പങ്കാളിയെ കണ്െടത്താനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍, പദ്ധതിയുമായി സഹകരിക്കാന്‍ തയാറാണെന്നു വ്യക്തമാക്കി സ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നെങ്കിലും റെയില്‍വേ അതിനു അനുകൂലമായിരുന്നില്ല.

പദ്ധതി നിര്‍മാണം ആരംഭിക്കുന്നതിനു കൂടുതല്‍ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും എംപിമാരും ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും ഇത്തവണത്തെ ബജറ്റിലും 10 ലക്ഷം രൂപ മാത്രമായിരുന്നു തുക വകയിരുത്തിയിരുന്നത്.

ഇതോടൊപ്പം 144 കോടി രൂപ സ്വകാര്യ പങ്കാളിത്തമായി കണ്െടത്തുമെന്നും റെയില്‍വേ മന്ത്രാലയം ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.