പ്ളാച്ചിമട ബില്‍ തിരിച്ചയച്ചതു വിശദീകരിക്കണം: പ്രേമചന്ദ്രന്‍
Tuesday, March 3, 2015 12:23 AM IST
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ളാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചത് നിയമനിര്‍മാണ സഭയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതേക്കുറിച്ച് വിശദീകരണം നല്‍കണം. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച ബില്‍ പ്രസിഡന്റിന് മടക്കി നല്‍കുക പോലും ചെയ്യാതെ തിരിച്ചയച്ചത് നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും സ്പീക്കര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ലോക്സഭയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.


അനധികൃതമായി നടക്കുന്ന കരിമണല്‍ ഖനനവും കള്ളക്കടത്തും തടയാന്‍ നടപടി സ്വീകരിക്കണമെന്നും പൊതുമേഖലയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കണമെന്നും ഖനന നിയന്ത്രണ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖനന നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദിഷ്ട ബില്‍ സ്വകാര്യവത്കരണത്തെ സഹായിക്കുന്നതിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.