ഇറോം ശര്‍മിളയ്ക്കെതിരേയുള്ള കേസിന്റെ വാദം ജൂണ്‍ അഞ്ചിന്
ഇറോം ശര്‍മിളയ്ക്കെതിരേയുള്ള കേസിന്റെ വാദം ജൂണ്‍ അഞ്ചിന്
Tuesday, March 3, 2015 12:17 AM IST
ന്യൂഡല്‍ഹി: ഉപവാസ സമരത്തിലൂടെ ശ്രദ്ധേയയായ ഇറോം ശര്‍മിളക്കെതിരേയുള്ള കേസില്‍ ജൂണ്‍ അഞ്ചിനു വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനിച്ചു. 2006ല്‍ ജന്തര്‍ മന്തറില്‍ നടന്ന ഉപവാസ സമരം ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നെന്ന് ആരോപിച്ചാണു കേസ്.

എയിംസ് ആശുപത്രിയില്‍ ശര്‍മിളയെ വൈദ്യപരിശോധന നടത്തിയ ഡല്‍ഹി പോലീസിലെ രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി നേരത്തേ കോടതി രേഖപ്പെടുത്തിയിരുന്നു.


മണിപ്പൂരില്‍ രേഖപ്പെടുത്തിയ മറ്റൊരു കേസില്‍ ശര്‍മിള ഇപ്പോള്‍ ജുഡീഷല്‍ കസ്റഡിയിലാണ്. സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന നിയമം (അഫ്സ്പ) എടുത്തു കളയണമെന്ന ആവശ്യമുന്നയിച്ചു കഴിഞ്ഞ പതിനാലു വര്‍ഷമായി നിരാഹാരസമരം നടത്തി വരികയാണു ഇറോം ശര്‍മിള.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.