ട്രെയിന്‍ യാത്രക്കാര്‍ക്കു പരാതികള്‍ ആപ്പിലും സൈറ്റിലും നല്‍കാം
ട്രെയിന്‍ യാത്രക്കാര്‍ക്കു പരാതികള്‍ ആപ്പിലും സൈറ്റിലും നല്‍കാം
Tuesday, March 3, 2015 12:06 AM IST
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കു പരാതികള്‍ രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പും വെബ്സൈറ്റും റെയില്‍വേ വകുപ്പു പുറത്തിറക്കി. റെയില്‍വേയുടെ സൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ക്ക് ഇവയിലൂടെ സര്‍ക്കാരിനെ അറിയിക്കാം. പരാതികള്‍ 9717630982 എന്ന നമ്പറിലേക്ക് എസ്.എം.എസ് ആയി അയയ്ക്കുകയും ചെയ്യാം. പരാതിയിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നതിനെ സംബന്ധിച്ചുള്ള എസ്.എസ്.എസും ഇമെയിലും പരാതിക്കാരനു ലഭിക്കും.

ഇതിനു പുറമേ, അന്വേഷണ പുരോഗതിയെ സംബന്ധിക്കുന്ന വിവരങ്ങളും ലഭ്യമാക്കും. പക്ഷേ, എത്ര ദിവസങ്ങള്‍ക്കകം പരാതികള്‍ പരിഹരിക്കപ്പെടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.


ഈ വിഷയം ഇനിയും ചര്‍ച്ച ചെയ്യേണ്ടതുണ്െടന്നു റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഈ സംരംഭം സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കും. ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലും ഈ സൌകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

റെയില്‍വേ ബജറ്റിന്റെ ഭാഗമായാണു പദ്ധതി. റെയില്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എങ്ങനെ നടപ്പാകും എന്ന വിമര്‍ശനം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണിത്. ബജറ്റ് കഴിഞ്ഞു മൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ പ്രഖ്യാപനങ്ങള്‍ നടപ്പാകാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നു സുരേഷ് പ്രഭു അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.