പ്രിയങ്കയെക്കുറിച്ച് ഒന്നും ഉരിയാടാതെ സോണിയഗാന്ധി
പ്രിയങ്കയെക്കുറിച്ച് ഒന്നും ഉരിയാടാതെ സോണിയഗാന്ധി
Tuesday, March 3, 2015 12:06 AM IST
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിക്കു കോണ്‍ഗ്രസില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കുമോയെന്ന വിഷയത്തില്‍ മൌനം പാലിച്ചു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ അവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. രാഹുല്‍ തിരിച്ചുവരുമ്പോള്‍ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം കിട്ടും, എന്തിനാണ് ഒരേ ചോദ്യം പല തവണ ആവര്‍ത്തിക്കുന്നതെന്നായിരുന്നു സോണിയഗാന്ധിയുടെ ചോദ്യം.


അതേസമയം, പ്രിയങ്കയ്ക്കു പാര്‍ട്ടിയില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കുന്നതു സംബന്ധിച്ചു തനിക്കു യാതൊരു അറിവും ഇല്ലെന്നും അതെല്ലാം മാധ്യമങ്ങളുടെ ഭാവനയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറിയായോ ജോയിന്റ് സെക്രട്ടറിയായോ പ്രിയങ്കയെ നിയമിച്ചേക്കുമെന്നായിരുന്നു അഭ്യൂഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.