കാഷ്മീരിന്റെ പ്രത്യേക പദവി: ബിജെപി നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നു വെങ്കയ്യ നായിഡു
കാഷ്മീരിന്റെ പ്രത്യേക പദവി: ബിജെപി നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നു വെങ്കയ്യ നായിഡു
Monday, March 2, 2015 12:12 AM IST
ഹൈദരാബാദ്/ജമ്മു: ജമ്മു-കാഷ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് പിന്‍വലിക്കണമെന്ന ബിജെപിയുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

കാഷ്മീരില്‍ ബിജെപി-പിഡിപി സഖ്യം അധികാരത്തില്‍ വന്നതോടെ 370-ാം വകുപ്പില്‍ ഒത്തുതീര്‍പ്പായോ എന്ന ചോദ്യത്തിനു മറുപടിയായാണ് വെങ്കയ്യ നായിഡു നിലപാടറിയിച്ചത്. ചരിത്രത്തിലാദ്യമായി കാഷ്മീരില്‍ ബിജെപി ഉള്‍പ്പെട്ട മന്ത്രിസഭ അധികാരമേറ്റതില്‍ സന്തോഷമുണ്െടന്നും തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സൈന്യത്തിനു പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമം പിന്‍വലിക്കുന്നതുമായുള്ള ചര്‍ച്ച നടത്തുമെന്നു വ്യക്തമാക്കി. കാഷ്മീരിന്റെ ചരിത്രത്തിലെ 12-ാം മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷമാണ് മുഫ്തി മുഹമ്മദ് സയീദ് ഇക്കാര്യമറിയിച്ചത്. ഹുറിയത് നേതാക്കളടക്കമുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


370-ാം വകുപ്പ് പിന്‍വലിക്കണമെന്നായിരുന്നു ബിജെപിയുടെ നിലപാട്. അഫ്സ്പ കേന്ദ്രം പിന്‍വലിക്കണമെന്നു പിഡിപിയും ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടു വിഷയങ്ങളിലും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന സൂചനയാണ് അധികാരമേറ്റയുടന്‍ ഇരുപക്ഷത്തുനിന്നുമുള്ള പ്രസ്താവനകള്‍ വെളിപ്പെടുത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.