യുഎസിന്റെ ആധി പൊള്ളത്തരം: ശിവസേന
Monday, March 2, 2015 1:48 AM IST
മുംബൈ: പാക്കിസ്ഥാന്‍ ഇന്ത്യക്കു മേല്‍ ആണവാക്രമണം നടത്തിയേക്കുമെന്ന അമേരിക്കയുടെ വിലയിരുത്തല്‍ പൊള്ളത്തരമാണെന്നും ഇങ്ങനെ ആശങ്കയുണ്െടങ്കില്‍ അവര്‍ പാക്കിസ്ഥാനു സാമ്പത്തിക സഹായം നല്‍കുന്നത് ആദ്യം നിര്‍ത്തണമെന്നും ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണു പരാമര്‍ശം.

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമാണു ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തുവന്നത്. പാക്കിസ്ഥാന് ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവബോംബുകള്‍ ഉണ്െടന്ന കാര്യം സത്യമാണ്. പക്ഷേ, ഇന്ത്യയെക്കാള്‍ വളരെ ചെറിയ രാജ്യമായതിനാല്‍ പാക്കിസ്ഥാനു ഒരിക്കലും ഇന്ത്യയെ ആക്രമിച്ചു കീഴ്പ്പെടുത്താനാവില്ല. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തിയതു പോലെയുള്ള ഇടപെടല്‍ ഇന്ത്യ-പാക് വിഷയത്തില്‍ നടത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം.


തീവ്രവാദത്തിന്റെ പേരു പറഞ്ഞു ഈ രണ്ടു രാജ്യങ്ങളെയും തകര്‍ത്തതു പോലെ ഇന്ത്യയെയും തകര്‍ക്കാനാണു നീക്കം. ലോകം മുഴുവന്‍ ജനാധിപത്യം പുലരാന്‍ വേണ്ടി നിലകൊള്ളുന്നുവെന്നു അവകാശപ്പെടുന്ന അമേരിക്ക എന്തിനാണു പാക്കിസ്ഥാനു സാമ്പത്തിക സഹായം നല്‍കുന്നതെന്നു ലേഖനം ചോദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.