കുറഞ്ഞ ശമ്പളക്കാര്‍ക്കു പിഎഫ് വിഹിതം നിര്‍ബന്ധമല്ലാതാകും
Sunday, March 1, 2015 12:35 AM IST
ന്യൂഡല്‍ഹി: നിശ്ചിത പരിധിയില്‍ താഴെ ശമ്പളമുള്ളവര്‍ക്കു പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം നിര്‍ബന്ധമല്ലാതാക്കും. എന്നാല്‍, തൊഴിലുടമകള്‍ പിഎഫ് വിഹിതം അടയ്ക്കണം.

ഇന്നലെ അവതരിപ്പിച്ച കേന്ദ്രബജറ്റിലാണ് ഈ നിര്‍ദേശം. എത്ര രൂപയ്ക്കു കീഴിലുള്ളവരെയാണ് ഇതിനനുവദിക്കുക എന്നു മന്ത്രി ജയ്റ്റ്ലി പറഞ്ഞില്ല.

ഇപ്പോള്‍ ശമ്പളത്തിന്റെ 12 ശതമാനമാണു ജീവനക്കാരന്റെ പിഎഫ് വിഹിതം. തൊഴിലുടമയും അത്രതന്നെ നല്‍കുന്നു. ഉടമയുടെ വിഹിതത്തില്‍ 8.33 ശതമാനം പിഎഫ് പെന്‍ഷന്‍ ഫണ്ടിനും 0.5 ശതമാനം നിക്ഷേപ ബന്ധിത ഇന്‍ഷ്വറന്‍സിനും ബാക്കി പിഎഫിനുമാണ്.

സ്വകാര്യ പ്രൊവിഡന്റ് ഫണ്ട് ട്രസ്റുകളില്‍നിന്നു കാലാവധിക്കു മുമ്പേ പിന്‍വലിക്കുന്ന 30,000 രൂപ വരെയുള്ള തുകയ്ക്കു മുന്‍കൂര്‍ പിന്‍വലിക്കലിനുള്ള നികുതി നല്‍കേണ്െടന്നും ബജറ്റ് നിര്‍ദേശിച്ചു. മുതിര്‍ന്ന പൌരന്മാര്‍ക്ക് ഈ സൌകര്യം നല്‍കും.


പിഎഫ് വേണോ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ന്യൂ പെന്‍ഷന്‍ സ്കീം വേണോ എന്നു തീരുമാനിക്കാന്‍ ജീവനക്കാര്‍ക്കു സ്വാതന്ത്യ്രം നല്‍കുമെന്നും ജയ്റ്റ്ലി പറഞ്ഞു. അതേപോലെ ഇഎസ്ഐ വേണോ മറ്റു കമ്പനികളുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് വേണോ എന്നും തീരുമാനിക്കാം.

പിഎഫും ഇഎസ്ഐയും നൈയാമിക അവകാശമല്ലാതാവുകയും ഈ പ്രസ്ഥാനങ്ങള്‍ ക്രമേണ ദുര്‍ബലമാവുകയും ചെയ്യാന്‍ ഇടവരുത്തുന്നതാണ് ഏതു വേണമെന്നു തീരുമാനിക്കാന്‍ നല്‍കുന്ന സ്വാതന്ത്യ്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.