വെല്ലുവിളികള്‍ തിരിച്ചറിഞ്ഞു പ്രേഷിതപ്രവര്‍ത്തനം സജീവമാക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
വെല്ലുവിളികള്‍ തിരിച്ചറിഞ്ഞു പ്രേഷിതപ്രവര്‍ത്തനം സജീവമാക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Sunday, March 1, 2015 12:47 AM IST
ഉജ്ജൈന്‍: സീറോ മലബാര്‍ സഭയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ മിഷന്‍ ശില്പശാല നടത്തി. ഉജ്ജൈന്‍ കൃപാ ട്രെയിനിംഗ് സെന്ററില്‍ നടന്ന ശില്പശാല മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞു കൂടുതല്‍ വിശ്വാസതീക്ഷ്ണതയോടെയും സാക്ഷ്യജീവിതത്തിലൂടെയും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കേണ്ടതുണ്െടന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. എല്ലാ മതങ്ങളോടും സഹിഷ്ണുത പുലര്‍ത്താന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മിഷനറിമാര്‍ക്കെന്ന പോലെ സഭാ നേതൃത്വത്തോടു ചേര്‍ന്ന് അല്മായര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ട്. മതസ്വാതന്ത്യ്രം നമുക്കു ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ്. അതു സംരക്ഷിച്ചുകൊണ്ടുതന്നെ ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള ദൌത്യത്തില്‍ മിഷനറിമാരെ പ്രോത്സാഹിപ്പിക്കാന്‍ ഓരോ സഭാംഗവും ശ്രദ്ധിക്കണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

കമ്മീഷന്‍ ചെയര്‍മാനും ഉജ്ജൈന്‍ ബിഷപ്പുമായ മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ അധ്യക്ഷത വഹിച്ചു. സാഗര്‍ ബിഷപ് മാര്‍ ആന്റണി ചിറയത്ത്, ഗോരഖ്പൂര്‍ ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഷാജി കൊച്ചുപുരയില്‍, എംഎസ്ടി ഡയറക്ടര്‍ ജനറല്‍ റവ. ഡോ. കുര്യന്‍ അമ്മനത്തുകുന്നേല്‍, കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, എഫ്സിസി ജനറല്‍ കൌണ്‍സിലര്‍ സിസ്റര്‍ ആന്‍ ജോസഫ്, മാതൃവേദി ദേശീയ സമിതി അംഗം റോസമ്മ ജോര്‍ജ്, കമ്മീഷന്‍ ഓഫീസ് സെക്രട്ടറി സിസ്റര്‍ ഫ്രാന്‍സ്ലെറ്റ്, എഎസ്എസ്എം ഓഫീസ് സെക്രട്ടറി സിസ്റര്‍ ലിനറ്റ് എന്നിവര്‍ പ്രസംഗിച്ചു.


ഭോപ്പാല്‍ സമന്വയ മേജര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ഡേവിസ് വരയിലാന്‍, സാഗര്‍ രൂപത മതബോധന ഡയറക്ടര്‍ റവ. ഡോ. ദേവമിത്ര, അഹമ്മദാബാദ് പ്രശാന്ത് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ ഫാ. സെഡ്രിക് പ്രകാശ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.