മൂന്നുപേരെ കൊലപ്പെടുത്തി എടിഎമ്മില്‍ നിന്ന് 50 ലക്ഷം കവര്‍ന്നു
Saturday, February 28, 2015 12:13 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ ലക്നോയില്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെ മൂന്നുപേരെ കൊലപ്പെടുത്തി 50 ലക്ഷം രൂപ കവര്‍ന്നു. ലക്നോ യൂണിവേഴ്സിറ്റിക്കു സമീപം ഹസന്‍ഗഞ്ചില്‍ സ്വകാര്യ ബാങ്കിന്റെ എടിഎം കൌണ്ടറില്‍ പണം നിറക്കുന്നതിനിടെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ബാങ്ക് ജീവനക്കാരെ വെടിവച്ചു കൊല്ലുകയും 50 ലക്ഷം രൂപ കവരുകയുമായിരുന്നു.

അനില്‍ സിംഗ്(40), അരുണ്‍ കുമാര്‍(45), അവിനാഷ് ശുക്ള(35) എന്നിവരാണു കൊല്ലപ്പെട്ടത്. പ്രതികളെ ഉടന്‍ പിടികൂടാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഡിജിപിയോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരവും മുഖ്യ മന്ത്രി പ്രഖ്യാപി ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.