ഉദയ്നഗര്‍(ഇന്‍ഡോര്‍): ദൈവദാസി സിസ്റര്‍ റാണി മരിയയുടെ ജീവിതവിശുദ്ധിയും സാമൂഹ്യപ്രതിബദ്ധതയും വിശ്വാസതീക്ഷ്ണതയും സമൂഹത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കാന്‍ പുല്ലുവഴി, ഇന്‍ഡോര്‍ കേന്ദ്രങ്ങളാക്കി സിസ്റര്‍ റാണി മരിയ ഫൌണ്േടഷന് പ്രവര്‍ത്തനം തുടങ്ങി. റാണി മരിയയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഇന്‍ഡോര്‍ ഉദയ്നഗറില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, റാണി മരിയ ഫൌണ്േടഷന് പ്രസിഡന്റ് ബേബിച്ചന് ഏര്‍ത്തയില്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ്, എറണാകുളം-അങ്കമാലി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, ഫൌണ്േടഷന് സെക്രട്ടറി വര്‍ഗീസ് ചെറിയാന്, ട്രഷറര്‍ സ്റീഫന് കാവനമാലില്‍, എന്നിവരും സിസ്റര്‍ റാണി മരിയയുടെ ജന്മദേശമായ പുല്ലുവഴി സെന്റ് തോമസ് ഇടവകാംഗങ്ങളും പങ്കെടുത്തു. മാനസാന്തരപ്പെട്ട റാണി മരിയയുടെ ഘാതകന് സമന്ദര്‍ സിംഗിനു പ്രഥമ അംഗത്വം നല്‍കിയാണു ഫൌണ്േടഷന് ഉദ്ഘാടനം ചെയ്തത്.
ഉദയ്നഗര്‍, ഇന്‍ഡോര്‍ തുടങ്ങിയ മിഷന് കേന്ദ്രങ്ങളിലേക്കു കേരളത്തില്‍ നിന്നുള്ള കുടുംബങ്ങളുടെ സന്ദര്‍ശനം സംഘടിപ്പിക്കുക, മിഷന് കേന്ദ്രങ്ങളെ സഹായിക്കുക, ദൈവവിളി പ്രോത്സാഹിപ്പിക്കുക, സഭയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക, രാജ്യത്തിന്റെ നന്മയ്ക്കും വികസനത്തിനുമായി ജീവിതമര്‍പ്പിച്ച സമര്‍പ്പിതരെ ആദരിക്കുക, തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു യാത്രകള്‍ സംഘടിപ്പിക്കുക, സമര്‍പ്പിതജീവിതത്തിന്റെ പ്രസക്തിയും പ്രധാന്യവും വ്യക്തമാക്കുന്ന ദേശീയ സെമിനാറുകള്‍ സംഘടിപ്പിക്കുക എന്നിവ ഫൌണ്േടഷന്റെ ലക്ഷ്യമാണെന്നു ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ് അറിയിച്ചു.
ഉദയ്നഗര്‍ സ്നേഹസദന്‍ എഫ്സിസി കോണ്‍വന്റില്‍ നടന്ന സമ്മേളനത്തില്‍ സിസ്റര്‍ റാണി മരിയയുടെ സഹോദരിയും മദര്‍ സുപ്പീരിയറുമായ സിസ്റര്‍ സെല്‍മി പോള്‍, സിസ്റര്‍ ലിസ മരിയ എന്നിവരെ ഫൌണ്േടഷന് ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.