പച്ചൌരിയുടെ അറസ്റ് നീട്ടി
Saturday, February 28, 2015 12:20 AM IST
ന്യൂഡല്‍ഹി: ലൈംഗികപീഡന ആരോപണം നേരിടുന്ന രാജേന്ദ്ര പച്ചൌരിയെ അറസ്റ് ചെയ്യുന്നത് മാര്‍ച്ച് 27 വരെ കോടതി തടഞ്ഞു. സഹപ്രവര്‍ത്തകയുന്നയിച്ച ആരോപണത്തെത്തുടര്‍ന്ന് ഐപിസിസിയുടെ (കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സമിതി) അധ്യക്ഷസ്ഥാനം പച്ചൌരി രാജിവച്ചിരുന്നു. ആരോഗ്യകാരണങ്ങള്‍ കാണിച്ച് പച്ചൌരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഡല്‍ഹി സെഷന്‍സ് കോടതി അറസ്റ് തടഞ്ഞത്.


പച്ചൌരിയുടെ ഡല്‍ഹിയിലെ സ്ഥാപനമായ ദ എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റിറ്റ്യൂട്ടിലെ (ടിഇആര്‍ഐ) ഗവേഷകയായ ഇരുപത്തൊമ്പതുകാരിയാണ് ആരോപണമുന്നയിച്ചത്. എഴുപത്തിനാലുകാരനായ പച്ചൌരിക്കെതിരേ തെളിവായി എസ്എംഎസ്, വാട്സ്ആപ് ഇ-മെയില്‍ സന്ദേശങ്ങള്‍ യുവതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ആരോപണം പച്ചൌരി നിഷേധിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.