കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരം ഇനി രഹസ്യം
Saturday, February 28, 2015 12:20 AM IST
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ ഇനി മുതല്‍ രഹസ്യം. സ്വത്തുവിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു വെളിപ്പെടുത്തേണ്െടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതോടെയാണിത്.

കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്കു ലഭ്യമായിരുന്നു. 2010 മുതലാണ് വെബ്സൈറ്റിലൂടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിയത്. നിലവിലെ അവസ്ഥയില്‍ പ്രത്യേകം യൂസര്‍ നെയിമും പാസ്വേഡും ഉള്ളവര്‍ക്കു മാത്രമേ വെബ്സൈറ്റില്‍ പ്രവേശിക്കാന്‍ സാധിക്കൂ. തീരുമാനത്തിനെതിരേ വിവരാവകാശാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.