ഉവൈസിയുടെ പൂന സന്ദര്‍ശനം; താക്കീത് നല്‍കി ശിവസേന
Monday, February 2, 2015 12:36 AM IST
പൂന: അഖിലേന്ത്യ മജിലീസ് ഈ ഇത്തെഹാദുല്‍ മുസ്ലിം സംഘടനാ നേതാവായ അസദുദീന്‍ ഉവൈസിയുടെ സന്ദര്‍ശനത്തിനു ശിവസേനയുടെ താക്കീത്. മുസ്ലിം സമുദായത്തിനു സംവരണം ആവശ്യപ്പെട്ടുള്ള യോഗത്തില്‍ ഹിന്ദുക്കള്‍ക്കെതിരേ സംസാരിച്ചാല്‍ ക്ഷമിക്കില്ലെന്നു ശിവസേന മുന്നറിയിപ്പു നല്‍കി. യോഗത്തിനെതിരേ നടപടി സ്വീകരിക്കണമെന്നു ശിവസേന നേതൃത്വം പോലീസിനോട് അഭ്യര്‍ഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടു പൂന ശിവസേന നേതാവ് വിനായക് നിംഹാന്‍ പോലീസ് കമ്മീഷണര്‍ക്കു കത്തുനല്‍കി.

എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കുകയല്ല മറിച്ചു സാമുദായിക സംവരണം ആവശ്യപ്പെടുക മാത്രമാണു സമ്മേളനത്തിന്റെ ലക്ഷ്യമെന്നും ഇതിനായി ബന്ധപ്പെട്ട അധികാരികളുടെ അനുമതി തേടിയിട്ടുണ്െടന്നും സംഘാടകരില്‍ ഒരാളായ അന്‍ജും ഇനാംദാര്‍ അറിയിച്ചു. ഇതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രാ ആക്ഷന്‍ കമ്മിറ്റിയും മുള്‍വാസി മുസ്ലിം മഞ്ചും ചേര്‍ന്നു സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ജസ്റീസ് ബി.ജെ കോള്‍സ് പാട്ടീലാണു മുഖ്യപ്രസംഗകന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.