ഗുജറാത്തില്‍ മിഗ്-21 യുദ്ധവിമാനം തകര്‍ന്നു; പൈലറ്റ് രക്ഷപ്പെട്ടു
Sunday, February 1, 2015 12:31 AM IST
ജാംനഗര്‍: ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ യുദ്ധവിമാനമായ മിഗ്-21 തകര്‍ന്നു പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബെഡ്നഗറിനു സമീപം റസൂല്‍നഗറിലാണ് അപകടം നടന്നത്. പൈലറ്റിനെ നിസാര പരിക്കുകളോടെ എയര്‍ ഫോഴ്സ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു മാറ്റി. 2012ല്‍ ഈ പ്രദേശത്ത് എയര്‍ ഫോഴ്സിന്റെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒന്‍പത് ഉദ്യോഗസ്ഥര്‍ മരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും ഒരു മിഗ്-27 യുദ്ധവിമാനം രാജസ്ഥാനില്‍ തകര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.