ജയലളിത- അരുണ്‍ ജയ്റ്റലി കൂടിക്കാഴ്ച സഖ്യചര്‍ച്ചയല്ലെന്നു ബിജെപി സംസ്ഥാനനേതൃത്വം
Sunday, February 1, 2015 12:30 AM IST
ചെന്നൈ:മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും എഡിഎംകെ അധ്യക്ഷയുമായ ജയലളിതയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയ അര്‍ഥങ്ങളൊന്നുമില്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുരളീധര റാവു. കൂടിക്കാഴ്ച നടത്തിയെന്നതുകൊണ്ട് ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലേര്‍പ്പെടുമെന്ന് അര്‍ഥമില്ല. തമിഴ്നാട്ടില്‍ ബദല്‍ശക്തിയായി വളരുകയെന്നതാണു ബിജെപിയുടെ ലക്ഷ്യമെന്നും റാവു വിശദീകരിച്ചു.

കൂടിക്കാഴ്ചയെ ഡിഎംകെ ഉള്‍പ്പെടെ മറ്റുകക്ഷികള്‍ രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണു വിശദീകരണം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയുമായി കൂട്ടുകൂടാന്‍ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു ഇവരുടെ ആക്ഷേപം. കഴിഞ്ഞ 18 നായിരുന്നു കൂടിക്കാഴ്ച. ലോക്സഭയില്‍ വിവിധ ബില്ലുകള്‍ പാസാക്കുന്നതിന് എഡിഎംകെയുടെ പിന്തുണ ലഭിക്കുക എന്നതുള്‍പ്പെടെ നിരവധി കാരണങ്ങളാണുകൂടിക്കാഴ്ചയ്ക്കു പിന്നിലെന്നും മുരളീധര റാവു പറഞ്ഞു. നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനം നടക്കുന്നുണ്െടങ്കില്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്െടന്നും ബിജെപി നേതാവ് പറഞ്ഞു.


കഴിഞ്ഞദിവസം ഒമ്പതു ക്രൈസ്തവര്‍ ഹിന്ദുമതത്തിലേക്കു ചേര്‍ന്നതു ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.