തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനിടെ ബോഡോ തീവ്രവാദികള്‍ പിടിയില്‍
Sunday, February 1, 2015 12:09 AM IST
ഇറ്റാനഗര്‍: തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനിടെ രണ്ടു ബോഡോ തീവ്രവാദികള്‍ പോലീസ് പിടിയില്‍. ആസാമിലെ ലക്കിംപുര്‍ ജില്ലയിലെ ചവേല്‍ദോവയില്‍നിന്നുമാണ് ഇവരെ അറസ്റ് ചെയ്തത്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ജനറല്‍ മാനേജരെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്നു മൂന്നു പിസ്റലുകളും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ ഇവര്‍ പ്രതിയാണെന്നു പോലീസ് അറിയിച്ചു. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതിനാല്‍ പോലീസ് ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.


തീവ്രവാദികളുമായി ബന്ധമുള്ള മൂന്നുപേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ് ചെയ്തിരുന്നതായും ഇറ്റാനഗര്‍ ഐ.ജി ഐ.ഡി ശുക്ള വ്യക്തമാക്കി. ഡിസംബര്‍ 23ന് 81 പേരെ കൂട്ടക്കൊല ചെയ്തതിനുശേഷം തീവ്രവാദികള്‍ക്കെതിരേ പോലീസ് നടപടി ശക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.