ജയപ്രദയും ബിജെപിയിലേക്ക്
ജയപ്രദയും ബിജെപിയിലേക്ക്
Saturday, January 31, 2015 12:30 AM IST
ന്യൂഡല്‍ഹി: പ്രശസ്ത ചലച്ചിത്രതാരം ജയപ്രദ ചെറിയൊരിടവേളയ്ക്കുശേഷം ബിജെപിയിലൂടെ സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. നേരത്തെ അമര്‍സിംഗിനൊപ്പം സമാജ്വാദി പാര്‍ട്ടിയിലും അവിടെനിന്നു മാറി രാഷ്ട്രീയ ലോക്ദളിലും പ്രവര്‍ത്തിച്ചിരുന്ന ജയപ്രദ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

തിരിച്ചുവരവിന്റെ ഭാഗമായി മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച തുടരുകയാണെന്ന് ജയപ്രദ വ്യക്തമാക്കി. ജനസേവനമാണ് തന്റെ ലക്ഷ്യം.

തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും ജയപ്രദ വ്യക്തമാക്കി. നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യപ്പെടുന്നത്. ആരോഗ്യകരമായ രാഷ്ട്രീയമാണു ലക്ഷ്യമെന്നും ജയപ്രദ പറഞ്ഞു. ആന്ധ്രസ്വദേശിനിയായ ജയപ്രദ തെലുങ്ക്, ഹിന്ദി, മലയാളം ഭാഷയിലുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


1990 കളില്‍ ടിഡിപിയിലൂടെ സജീവരാഷ്ട്രീയത്തിലെത്തി രാഷ്ട്രീയത്തിലെത്തി. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജ്നോറില്‍ നിന്ന് ആര്‍എല്‍ടി ടിക്കറ്റില്‍ മത്സരിച്ചുവെങ്കിലും ബിജെപി സ്ഥാനാര്‍ഥിയോട് പരാജയമടയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.