അന്നാ ഹസാരെയെ ചില്ലിട്ടു ചുമരില്‍ തൂക്കി; ബിജെപി മാപ്പുപറയണമെന്നു കേജരിവാള്‍
അന്നാ ഹസാരെയെ ചില്ലിട്ടു ചുമരില്‍ തൂക്കി; ബിജെപി മാപ്പുപറയണമെന്നു കേജരിവാള്‍
Saturday, January 31, 2015 12:27 AM IST
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രചാരണ പരസ്യത്തില്‍, അഴിമതി വിരുദ്ധ പ്രചാരകന്‍ അന്നാ ഹസാരെ മരിച്ചതായി ചിത്രീകരിച്ച ബിജെപി മാപ്പുപറയണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. കോണ്‍ഗ്രസ് സഹായം സ്വീകരിച്ച് ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തിയ ആം ആദ്മി പാര്‍ട്ടിയെ കളിയാക്കിക്കൊണ്ടുള്ള പരസ്യമാണു ബിജെപി ഇന്നലെ പുറത്തിറക്കിയത്. പരസ്യത്തിന്റെ പശ്ചാത്തലത്തില്‍ ചുവരില്‍ മാലയിട്ടു തൂക്കിയിരിക്കുന്ന അന്നാ ഹസാരെയുടെ ചിത്രവുമണ്ട്. ഹസാരെ മരിച്ചുവെന്ന സൂചനയാണ് ഈ ചിത്രീകരണം നല്‍കുന്നത്.

1948ല്‍ ഇതേ ദിവസമാണു നാഥുറാം ഗോഡ്സെ ഗാന്ധിജിയെ കൊലപ്പെടുത്തുന്നത്. ഇതേ ദിവസംതന്നെ അന്നാ ഹസാരെയെ പരസ്യത്തില്‍ വകവരുത്തിയ ബിജെപി മാപ്പു പറയണമെന്ന് കേജരിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കേജരിവാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച അന്നാ ഹസാരെ കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തന്റെ പേര് തെരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിക്കുന്നതില്‍ നിന്നു വിലക്കിയിരുന്നു.


ഈ മാസം ആദ്യം കേജരിവാളിനെക്കുറിച്ചും കിരണ്‍ ബേദിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ചും പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും അന്നാ ഹസാരെ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.