ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം രാജ്യം ആചരിച്ചു
ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം രാജ്യം ആചരിച്ചു
Saturday, January 31, 2015 12:32 AM IST
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 67ാം രക്തസാക്ഷിത്വദിനം രാജ്യം ആചരിച്ചു. രാജ്ഘട്ടിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങിനു രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേതൃത്വം നല്‍കി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.