ശുംഭന്‍ പരാമര്‍ശം: എം.വി. ജയരാജന്‍ കുറ്റക്കാരന്‍തന്നെയെന്നു സുപ്രീംകോടതി
ശുംഭന്‍ പരാമര്‍ശം: എം.വി. ജയരാജന്‍  കുറ്റക്കാരന്‍തന്നെയെന്നു സുപ്രീംകോടതി
Saturday, January 31, 2015 12:23 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്കെതിരേ ശുംഭന്‍ പരാമര്‍ശം നടത്തിയ സിപിഎം നേതാവ് എം.വി. ജയരാജന്‍ കുറ്റക്കാരനാണെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. എന്നാല്‍, ജയരാജനു ഹൈക്കോടതി വിധിച്ച ആറു മാസം തടവു സുപ്രീംകോടതി നാലാഴ്ചയായി കുറച്ചു. ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് എം.വി. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റീസുമാരായ വിക്രംജിത് സെന്‍, സി. നാഗപ്പന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ ജയരാജന്‍ ഉപയോഗിച്ച ശുംഭന്മാര്‍ എന്ന പരാമര്‍ശവും ജഡ്ജിമാര്‍ ആത്മാഭിമാനമുണ്െടങ്കില്‍ പദവികള്‍ രാജിവച്ച് സ്വയം ഒഴിഞ്ഞുപോകണമെന്നുമുള്ള ആഹ്വാനവും കോടതിക്കെതിരേ ഉന്നയിച്ച ആക്ഷേപങ്ങളാണെന്നു സുപ്രീം കോടതി കണ്െടത്തി. കോടതിവിധികള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കാനും സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനും ആര്‍ക്കും അവകാശങ്ങളുണ്ട്. എന്നാല്‍, ജുഡീഷറിയുടെയും വിധി പറഞ്ഞ ഡിവിഷന്‍ ബെഞ്ചിന്റെയും അന്തസിനെ ബാധിക്കുന്ന അധിക്ഷേപപരമായ പരാമര്‍ശങ്ങളാണു ജയരാജന്‍ നടത്തിയത്.


കൂടാതെ, ഒരു അഭിഭാഷകനും മുന്‍ നിയമസഭാംഗവുമായ ഹര്‍ജിക്കാരന്‍ കോടതി ഉത്തരവുകള്‍ പാലിക്കരുതെന്നു പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കുറ്റക്കാരനാണെന്നു ഹൈക്കോടതി കണ്െടത്തിയ സാഹചര്യത്തില്‍ പോ ലും ഖേദപ്രകടനം നടത്താന്‍ തയാറായിട്ടില്ല.

എന്നിരുന്നാലും കോടതിയലക്ഷ്യ നടപടികളുടെ കടുത്ത ശിക്ഷകള്‍ ഒഴിവാക്കുകയാണെന്നും നിയമവിരുദ്ധമായ നടപടികളുടെ പേരില്‍ നാലാഴ്ചത്തെ തടവിനു വിധിക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുന്നു. ജഡ്ജിമാരെയല്ല വിധിയെയാണു വിമര്‍ശിച്ചതെന്നും കോടതിക്കെതിരേ നല്ല പരാമര്‍ശം നടത്തിയിരുന്നെങ്കിലും മാധ്യമങ്ങള്‍ അവ പുറത്തുവിട്ടില്ലെന്നും ജയരാജന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി ഈ വാദങ്ങള്‍ അംഗീകരിച്ചില്ല. ശുംഭന്‍ എന്ന വാക്കിനര്‍ഥം 'പ്രകാശം പര ത്തുന്നവന്‍' എന്നാണെന്ന വാദവും കോടതി തള്ളിക്കളഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.