തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനക്കേസ്: നഖ്വിയുടെ ശിക്ഷയ്ക്കു സ്റേ
Friday, January 30, 2015 10:55 PM IST
രാംപുര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനക്കേസില്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ, ന്യൂനപക്ഷ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കു സ്റേ. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലാ മജിസ്ട്രേറ്റ് പി.കെ ഗോയലാണ് നഖ്വിക്കെതിരായ ശിക്ഷാവിധി സ്റേ ചെയ്തത്. 2009 ഏപ്രില്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം.


ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കേസിലാണ് നഖ്വിയെയും കൂട്ടുപ്രതികളായ 19 പേരെയും ശിക്ഷിച്ചത്. പോലിസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്ന രാംപുരിലെ പട്വാരിയില്‍ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കൊപ്പം നഖ്വി പ്രകടനം നടത്തിയെന്നാണ് കേസ്. പട്വാരി പോലീസ് സ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും കേസുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.