ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധ പ്രഖ്യാപനം: ഡല്‍ഹിയില്‍ ആഘോഷം
ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധ പ്രഖ്യാപനം: ഡല്‍ഹിയില്‍ ആഘോഷം
Friday, January 30, 2015 10:54 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധപദ പ്രഖ്യാപനം സീറോ മലബാര്‍ സഭയുടെ ഡല്‍ഹി ഫരീദാബാദ് രൂപതയും സിഎംഐ, സിഎംസി സന്യാസ സമൂഹവും സംയുക്തമായി ആഘോഷിക്കും. ഫെബ്രുവരി ഒന്ന് ഞായറാഴ്ച വിശുദ്ധ ചാവറയച്ചന്റെ നാമധേയത്തിലുള്ള ഹരിനഗര്‍ ഇടവകയുടെ അടുത്തുള്ള ശ്യാംബാബ സ്റേഡിയത്തിലാണ് ആഘോഷ പരിപാടികള്‍.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആല്‍ബര്‍ട്ട് ഡിസൂസ, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ഫ്രാന്‍സിസ് കലിസ്റ, മാര്‍ തോസ് തുരുത്തിമറ്റം, ജേക്കബ് മാര്‍ ബര്‍ണബാസ് തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും.


തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുമ്മേളനം വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ ആച്ചാണ്ടി, സിഎംസി ജനറാള്‍ സിസ്റര്‍ സാങ്റ്റ, പാസ്റര്‍ കൌണ്‍സില്‍ സെക്രട്ടറി സി.ജെ. ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുമ്പാടന്‍, ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ സിഎംഐ, സിസ്റ്റര്‍ എലിസബത്ത് വില്യം സിഎംസി തുടങ്ങിയവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.