പ്രണാബ് മുഖര്‍ജിക്കു ഒബാമ നല്‍കിയ സമ്മാനം കൌതുകമായി
പ്രണാബ് മുഖര്‍ജിക്കു ഒബാമ നല്‍കിയ സമ്മാനം കൌതുകമായി
Thursday, January 29, 2015 12:23 AM IST
ന്യൂഡല്‍ഹി: അമേരിക്കയുടെ മുപ്പത്തിമൂന്നാമത് പ്രസിഡന്റ് ആയിരുന്ന ഹാരി ട്രൂമാന്‍ ആദ്യ ഇന്ത്യന്‍ പ്രസിഡന്റ് രാജേന്ദ്ര പ്രസാദിനു അയച്ച ടെലിഗ്രാം, ഇന്ത്യാ സന്ദര്‍ശനവേളയില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കു സമ്മാനമായി നല്‍കി.

1950 ജനുവരി 26നു അയച്ച ടെലിഗ്രാമില്‍, ഒരു ജനാധിപത്യ രാജ്യമായി മാറുന്ന ഇന്ത്യയ്ക്കു ആശംസകള്‍ നേരുന്നതായി ട്രൂമാന്‍ പറയുന്നു.

യഥാര്‍ഥ ടെലിഗ്രാമിന്റെ ഫ്രെയിം ചെയ്ത പതിപ്പാണു റിപ്പബ്ളിക് ദിനത്തില്‍ പ്രണാബ് മുഖര്‍ജിക്കു ലഭിച്ചത്. ഇത് ഇന്ത്യയും യുഎസും തമ്മില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന നല്ല ബന്ധത്തിന്റെ തെളിവാണ്. കലിഫോര്‍ണിയയിലെ കലാകാരന്‍ സ്റീഫന്‍ സ്കലാന്‍സര്‍ ഗ്ളാസ് കൊണ്ടു നിര്‍മിച്ച മറ്റൊരു ശില്പവും ഇതോടൊപ്പം നല്‍കപ്പെട്ടു.


ഇന്ത്യന്‍ ഭരണഘടനയിലെ ചില ഘടകങ്ങളും അമേരിക്കന്‍ പതാകയും ചേര്‍ത്ത് രൂപകല്പന ചെയ്ത ശില്‍പത്തില്‍ പ്രസിഡന്റിന്റെ സീല്‍, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളെ സൂചിപ്പിക്കുന്ന നക്ഷത്രചിഹ്നങ്ങള്‍ എന്നിവയും ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.