കേജരിവാളിനു വക്കീല്‍ നോട്ടീസ്
കേജരിവാളിനു  വക്കീല്‍ നോട്ടീസ്
Wednesday, January 28, 2015 12:34 AM IST
ന്യൂഡല്‍ഹി: അനാവശ്യമായി തന്റെ ചിത്രം പോസ്ററുകളില്‍ ഉപയോഗിക്കുന്നതിനെതിരേ ബിജെപി നേതാവ് കിരണ്‍ ബേദി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന് വക്കീല്‍ നോട്ടീസഉയച്ചു. ഡല്‍ഹി മുഖ്യമന്ത്രി ആരെന്നും എങ്ങനെയുള്ളതെന്നും നിങ്ങള്‍ക്കു തീരുമാനിക്കാം എന്ന ചോദ്യവുമായി പുറത്തിറക്കിയ പോസ്ററുകളില്‍ ആം ആദ്മി പാര്‍ട്ടി കിരണ്‍ ബേദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നതിനെതിരേയാണു ബേദിയുടെ നടപടി. അതിനു മുമ്പ് ഇതേ കാര്യത്തിനായി തന്റെ ചിത്രവും ഉപയോഗിച്ചിരുന്നു എന്നാരോപിച്ചു ബിജെപി നേതാവ് ജഗദീഷ് മുഖിയും കേജരിവാളിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

കിരണ്‍ ബേദിയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണു കേജരിവാളിനൊപ്പം ബേദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയുള്ള പോസ്ററുകള്‍ പ്രചരിപ്പിച്ചത്. കേജരിവാളിന്റെ ചിത്രത്തിനു കീഴില്‍ സത്യസന്ധന്‍ എന്നും ബേദിയുടെ ചിത്രത്തിനു കീഴില്‍ അവസരവാദി എന്നും എഴുതിയ പോസ്ററുകളില്‍ എങ്ങനെയുള്ള മുഖ്യമന്ത്രിയെ ആണു നിങ്ങള്‍ക്കു വേണ്ടതെന്ന ചോദ്യമാണ് ഉന്നയിച്ചിട്ടുള്ളത്.



കിരണ്‍ ബേദിയുടെ പേര് പ്രഖ്യാപിക്കുന്നതിനു മുമ്പ് പോസ്ററില്‍ ജഗദീഷ് മുഖിയുടെ ചിത്രവും ചോദ്യവുമായിരുന്നു. ഈ പോസ്ററുകളില്‍ നിന്നു തങ്ങളുടെ ചിത്രങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നു ബിജെപിയുടെ മീഡിയ കണ്‍വീനര്‍ പ്രവീണ്‍ ശങ്കര്‍ കപൂര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.