റിപ്പബ്ളിക് പരേഡില്‍ ഒബാമയുടെ ച്യൂയിംഗ് ഗം; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
Wednesday, January 28, 2015 12:34 AM IST
ന്യൂഡല്‍ഹി: റിപ്പബ്ളിക്ക് ദിന പരേഡിലെ മുഖ്യാഥിതിയായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ച്യൂയിംഗ്ഗം ചവയ്ക്കുന്നതും നരേന്ദ്ര മോദിയോട് സംസാരിക്കാനായി അതു തുപ്പുന്നതിന്റെയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയാകളില്‍ വൈറലാകുന്നു. ഒബാമ ഇതിനു മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്െടന്ന് സോഷ്യല്‍ മീഡിയാ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടുന്നു . ഒബാമയെ പച്ചയായ മനുഷ്യനായി കണ്ടതില്‍ സന്തോഷം, എല്ലാ അമേരിക്കന്‍സിനെയും പോലെ അദ്ദേഹവും, ബ്രാന്‍ഡ് ഏതെന്ന് അറിയുമോ?, ഔദ്യോഗിക പരിപാടിയില്‍ ച്യൂയിംഗ് ഗം? എന്നു തുടങ്ങി സോഷ്യല്‍ മീഡിയ കമന്‍ഡുകള്‍ നീളുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.