967 സേനാംഗങ്ങള്‍ക്കു രാഷ്ട്രപതിയുടെ പോലീസ് മെഡല്‍
967 സേനാംഗങ്ങള്‍ക്കു രാഷ്ട്രപതിയുടെ പോലീസ് മെഡല്‍
Monday, January 26, 2015 12:37 AM IST
ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് 967 സേനാംഗങ്ങള്‍ക്കു പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 25 പോലീസ് സേനാംഗങ്ങള്‍ക്കു രാഷ്ട്രപതിയുടെ ഗാലന്ററി പോലീസ് മെഡലും 132 പേര്‍ക്ക് ഗാലന്ററി പോലീസ് മെഡലും 98 പേര്‍ക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും 712 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലും നല്‍കും.

സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിനു കേരളത്തില്‍നിന്ന് അര്‍ഹരായവര്‍: ദിനേന്ദ്ര കാശ്യപ് (ഡിഐജി, കണ്ണൂര്‍ റേഞ്ച്), പി.എസ്. ഗോപി (സൂപ്രണ്ട് ഓഫ് പോലീസ്, സിബിസിഐഡി ഹെഡ്ക്വാര്‍ട്ടേഴ്സ്, തിരുവനന്തപുരം), ടോം ചെറുവണ്ടൂര്‍ തോമസ് (സൂപ്രണ്ട് ഓഫ് പോലീസ്, വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ, നോര്‍ത്തേണ്‍ റേഞ്ച്, കോഴിക്കോട്), ദാമോദരന്‍ രാജേന്ദ്രന്‍ (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, കൊല്ലം), കൃഷ്ണന്‍ നാരായണന്‍ നായിഡു (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ക്രൈം ഡിറ്റാച്ച്മെന്റ്, തിരുവനന്തപുരം സിറ്റി), മേച്ചേരി പൌലോസ് ഡേവിസ് (അസിസ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗ്രേഡ്, സ്പെഷല്‍ ബ്രാഞ്ച്, തൃശൂര്‍), സ്കന്ദകുമാര്‍ ചക്രപാണി ആചാരി (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് & ആന്റികറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം).

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡലുകളില്‍ മരണാനന്തര ബഹുമതിയായി സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റബിള്‍ വി. ക്ളമന്റ് ജോസഫ്, കോണ്‍സ്റബിള്‍ അനില്‍ കുമാര്‍, മേഘാലയ ഡിവൈഎസ്പി ടി.സി. ചാക്കോ, ഐടിബിപി കോണ്‍സ്റബിള്‍ ജോമോന്‍ പി.ജി (മരണാനന്തരം), വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിനു സിഐഎസ്എഫ് ജയ്പൂര്‍ അസിസ്റന്റ് കമന്‍ഡാന്റ് ഗോപാല രഘുവരന്‍ നായര്‍, ആഭ്യന്തര മന്ത്രാലയം തിരുവനന്തപുരം ബിഒഐ കെ.കെ. ജയമോഹന്‍ എന്നിവരും പുരസ്കാരത്തിനര്‍ഹരായി.


ലക്ഷദ്വീപ് പോലീസ് ഹെഡ്ക്വാര്‍ട്ടര്‍ ഇന്‍സ്പെക്ടര്‍ പി.പി. വേണുഗോപാലന്‍ നായര്‍, സിബിഐ തിരുവനന്തപുരം എസ്ഐ ഒ.എന്‍. രാജേന്ദ്രന്‍, സിഐഎസ്എഫ് ന്യൂഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്ഐ പാച്ചേരി ഉണ്ണിക്കൃഷ്ണന്‍, സിഐഎസ്എഫ് ന്യൂഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്സ് സബ് ഇന്‍സ്പെക്ടര്‍ മരിയന്‍ ഫ്രാന്‍സിസ്, ശിവഗംഗ സിഐഎസ്എഫ് ഹെഡ് കോണ്‍സ്റബിള്‍ കെ. വിജയകുമാര്‍, സിഐഎസ്എഫ് വലിയമല എല്‍പിഎസ്സി യൂണിറ്റ് ഹെഡ് കോണ്‍സ്റബിള്‍ ജി. വേണു, ആഭ്യന്തര മന്ത്രാലയം പനാജി അഡീഷണല്‍ ഡയറക്ടര്‍ അരവിന്ദ് കുമാര്‍ ഹരീന്ദ്രനാഥന്‍ നായര്‍, ആഭ്യന്തര മന്ത്രാലയം പിഎസ് ഗോപാലകൃഷ്ണന്‍ മുരളി, ഐടിബിപി ആലപ്പുഴ നൂറനാട് സാനിട്ടോറിയം ടെലികോം ഇന്‍സ്പെക്ടര്‍ ടി.ഡി. സുരേഷ് കുമാര്‍, എസ്എസ്ബി അസിസ്റന്റ് പി.എസ്. വിജയലക്ഷ്മി, എസ്പിജി ന്യൂഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്എസ്എ പി. ജോസ്, പി. മോഹനന്‍, എന്‍സിആര്‍ബി ന്യൂഡല്‍ഹി ജൂണിയര്‍ സ്റാഫ് ഓഫീസര്‍ കാവലധികരകുന്നത്ത് പുത്തന്‍വീട്ടില്‍ ഉദയശങ്കര്‍, എസ്വിപി എന്‍പിഎ ഹൈദരാബാദ് കോണ്‍സ്റബിള്‍ എസ്. സജി കുമാര്‍, തമിഴ്നാട് പൂനമല്ലി അസിസ്റന്റ് ജെയിലര്‍ ഇ. വാസുദേവന്‍ എന്നിവരും സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാര പട്ടികയില്‍ ഇടംനേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.