മൂന്നു പേര്‍ക്കു കീര്‍ത്തിചക്ര, പന്ത്രണ്ടു പേര്‍ക്കു ശൌര്യചക്ര
Monday, January 26, 2015 12:36 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: സമാധാനകാലത്തു നല്‍കുന്ന ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോകചക്ര ജമ്മു-കാഷ്മീരിലെ കുപ്വാര ജില്ലയില്‍ നടന്ന ഭീകരവാദികളുടെ വെടിയേറ്റു മരിച്ച രജ്പുതാന റൈഫിള്‍സിലെ നായക് നീരജ് കുമാര്‍ സിംഗിനു മരണാനന്തര ബഹുമതിയായി നല്‍കും. മൂന്നു പേര്‍ക്കു കീര്‍ത്തിചക്രയും പന്ത്രണ്ടു പേര്‍ക്ക് ശൌര്യചക്രയുമടക്കം ആകെ 374 പേര്‍ക്കുള്ള മെഡലുകളാണു പ്രഖ്യാപിച്ചത്.

ക്യാപ്റ്റന്‍ ജയ്ദേവ് (കരസേന), കോഷ് ബഹദൂര്‍ ഗുരുംഗ് (ഗൂര്‍ഖ റൈഫിള്‍സ്), സുബേദാര്‍ അജയ് വര്‍ദ്ധന്‍ (ഗഡ്വാള്‍ റൈഫിള്‍സ്, മരണാനന്തരം) എന്നിവര്‍ക്കു കീര്‍ത്തിചക്രയും ലഫ്. കേണല്‍ സങ്കല്‍പ് കുമാര്‍ (മരണാനന്തരം), മേജര്‍ മുകുള്‍ ശര്‍മ, മേജര്‍ അഭിജയ് (മരണാനന്തരം), മേജര്‍ അശുതോഷ് കുമാര്‍ പാണ്ഡെ, മേജര്‍ വംശി കൃഷ്ണന്‍, മേജര്‍ ബിഭന്‍ഷു ദോണ്ഡിയാല്‍, നായിക് സ്വരൂപ് കുമാര്‍, ബല്‍വീന്ദര്‍ സിംഗ് (മരണാനന്തരം), മംഗാറാം, ജി.കെ. വിജയകുമാര്‍ (നാവികസേന), മഞ്ജീത് സിംഗ് (ആഭ്യന്തര മന്ത്രാലയം), മുഷ്താഖ് അഹമ്മദ് (മരണാനന്തരം) എന്നിവര്‍ക്കു ശൌര്യചക്ര ബഹുമതിയും ലഭിക്കും.

പരമവിശിഷ്ട സേവാ മെഡല്‍ നേടിയവരില്‍ ലഫ്. ജനറല്‍ ഫിലിപ് കംപോസ്, ലഫ്. ജനറല്‍ കെ. സുരേന്ദ്രനാഥ്, ലഫ്. ജനറല്‍ സി. അനന്തകൃഷ്ണന്‍, ലഫ്. ജനറല്‍ പെരുവെമ്പ രാമചന്ദ്ര കുമാര്‍, (കരസേന), വൈസ് അഡ്മിറല്‍ കെ. രാമചന്ദ്രന്‍ നായര്‍ (നാവികസേന), എയര്‍ മാര്‍ഷല്‍ എസ്.എസ്. സോമന്‍ (വായുസേന) എന്നിവരും ലഫ്. ജനറല്‍ എന്‍.എല്‍. ശ്രീനിവാസന്‍, മേജര്‍ ജനറല്‍ രാജീവ് നാരായണന്‍, മേജര്‍ ജനറല്‍ അശോക് കുമാര്‍ (ഈസ്റേണ്‍ കമാന്‍ഡ്), ലഫ്. ജനറല്‍ എം.കെ. ഉണ്ണി, എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.പി. ജോര്‍ജ് (ലോജിസ്റിക്സ്), എയര്‍ വൈസ് മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍, എയര്‍ കമോഡോര്‍ ബി. ബാലചന്ദ്രന്‍ എന്നിവര്‍ അതിവിശിഷ്ടസേവാ മെഡലും ബ്രിഗേഡിയര്‍ അച്യുതന്‍ പ്രമോദ് കുമാര്‍ (രാഷ്ട്രീയ റൈഫിള്‍സ്) യുദ്ധസേവാ മെഡലിനും അര്‍ഹത നേടി.


ധീരതയ്ക്കുള്ള സേനാമെഡലിനു മലയാളികളായ ക്യാപ്റ്റന്‍ കെ.പി. രഞ്ജിത് (ബിഹാര്‍ റെജിമെന്റ്), ലാന്‍സ് നായിക് എസ്. അരുണ്‍ (മരണാനന്തരം), നാവികസേനാ മെഡലിനു വിഷ്ണു പി. ഉണ്ണി (മരണാനന്തരം) എന്നിവരും അര്‍ഹരായി.

സേനാമെഡല്‍: മേജര്‍ ജനറല്‍ ടി. ഗോപാലകൃഷ്ണന്‍ (വെസ്റേണ്‍ കമാന്‍ഡ്), ബ്രിഗേഡിയര്‍ സഞ്ജയ് തരകന്‍ (ഇന്‍ഫന്ററി ബ്രിഗേഡ്), നാവിക സേനാ മെഡല്‍: കമാന്‍ഡര്‍ സുധീര്‍ ഗോപാലകൃഷ്ണന്‍, കമാന്‍ഡര്‍ വിംഗ്സ്റണ്‍ മാത്യൂസ്, വായുസേനാമെഡല്‍: വി.ആര്‍. വിശ്വനാഥന്‍ (പൈലറ്റ്).

വിശിഷ്ടസേവാ മെഡല്‍: മേജര്‍ ജനറല്‍ ജയ്ശങ്കര്‍ മേനോന്‍ (ഇന്‍ഫന്ററി), എം. ജോണ്‍ മാത്യു (ഈസ്റേണ്‍ കമാന്‍ഡ്, കരസേന), ക്യാപ്റ്റന്‍ സിറിള്‍ തോമസ്, പി. സജയന്‍ നായര്‍ (നാവികസേന), ഗ്രൂപ് ക്യാപ്റ്റന്‍ പി.കെ. കൃഷ്ണപിള്ള ശ്രീകുമാര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ നന്ദകുമാര്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ വി.ആര്‍. സനില്‍, സ്ക്വാന്‍ഡ്രോണ്‍ ലീഡര്‍ ജി. ജയചന്ദ്രന്‍ (വായുസേന) എന്നിവരും അര്‍ഹരായി.

മൂന്നു മലയാളികള്‍ക്ക് അഗ്നിശമന സേനാ സേവാ മെഡല്‍

ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ അഗ്നിശമനസേനാ വിഭാഗങ്ങള്‍ക്കുള്ള സ്തുത്യര്‍ഹ സേവാ മെഡലിന് മൂന്നു മലയാളികള്‍ അര്‍ഹരായി. ടി. ഷാജി കുമാര്‍ (ലീഡിംഗ് ഫയര്‍മാന്‍), കെ.പി. ബിജോയ് (ഫയര്‍മാന്‍, ഡ്രൈവര്‍), ജി. അജിത് കുമാര്‍ (ലീഡിംഗ് ഫയര്‍മാന്‍) എന്നിവരാണ് മെഡലിന് അര്‍ഹരായ മലയാളികള്‍. കോസ്റ് ഗാര്‍ഡ് പേഴ്സണലുകള്‍ക്കുള്ള സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിനു മലയാളിയായ ഡിഐജി തെക്കുമ്പുറത്ത് പ്രഭാകരന്‍ സദാനന്ദന്‍ അര്‍ഹത നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.