ഗുജറാത്തില്‍ വിഎച്ച്പി 225 ക്രൈസ്തവരെ ഹിന്ദുമതത്തില്‍ ചേര്‍ത്തു
Monday, December 22, 2014 12:18 AM IST
വല്‍സദ്(ഗുജറാത്ത്): ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് 225 ക്രൈസ്തവരെ ഹിന്ദുമതത്തില്‍ ചേര്‍ത്തു. വല്‍സദ് ജില്ലയിലെ ആദിവാസി മേഖലയായ ആരണായി ഗ്രാമത്തിലാണു ശനിയാഴ്ച കൂട്ട മതപരിവര്‍ത്തനം നടന്നത്.

ഘര്‍ വാപസി പരിപാടിയുടെ ഭാഗമായാണ് ഇവരെ ഹിന്ദുമതത്തില്‍ ചേര്‍ത്തതെന്നും ഇവര്‍ സ്വമേധയാ ഹിന്ദുമതത്തില്‍ ചേരുകയായിരുന്നുവെന്നും വിഎച്ച്പി ജില്ലാ പ്രസിഡന്റ് നാതു പട്ടേല്‍ പറഞ്ഞു. ഘര്‍ വാപസി ചടങ്ങില്‍ 3000 പേര്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.